ടെറസില്‍നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു
Sunday, September 10, 2023 9:38 AM IST
തൃശൂര്‍: വീടിന്റെ ടെറസില്‍നിന്ന് വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു. തൃശൂര്‍ എറിയാട് സ്വദേശി അഭിനവ്(15) ആണ് മരിച്ചത്.
ശനിയാഴ്ചയാണ് അഭിനവ് ടെറസില്‍നിന്ന് കാല് വഴുതി വീണത്. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.
എറിയാട് കേരള വര്‍മ്മ സ്കൂളിലെ വിദ്യാര്‍ഥിയാണ് അഭിനവ്.