ഇന്ത്യ - ഗൾഫ് - യൂറോപ്പ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ച് പ്രധാനമന്ത്രി
Saturday, September 9, 2023 9:13 PM IST
ന്യൂഡൽഹി: ഇന്ത്യയിൽ നിന്ന് പശ്ചിമേഷ്യ വഴി യൂറോപ്പിലേക്ക് സംയുക്ത വ്യാപാര, സാമ്പത്തിക ഇടനാഴി ഒരുക്കുന്ന പദ്ധതി പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
കടല്‍മാര്‍ഗവും റെയില്‍മാര്‍ഗവും ഇന്ത്യ - ഗൾഫ് - യൂറോപ്പ് മേഖലകളെ ബന്ധിപ്പിക്കുന്ന ഇടനാഴിക്കാണ് കരാറായത്. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്, സൗദി അറേബ്യന്‍ കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്, യൂറോപ്യന്‍ യൂണിയന് നേതാക്കള്‍ എന്നിവര്‍ ചേര്‍ന്നാണ് കരാര്‍ പ്രഖ്യാപിച്ചത്.
ചൈനയുടെ "വൺ റോഡ് വൺ ബെൽറ്റ്'(ഒആർഒബി) പദ്ധതിക്ക് ബദൽ ആയി ആണ് ഇന്ത്യ ഈ സാമ്പത്തിക ഇടനാഴി പദ്ധതിയെ കാണുന്നത്.
വാര്‍ത്താവിനിമയം, തീവണ്ടിഗതാഗതം, തുറമുഖവികസനം, ഊര്ജശൃംഖലാ വിപൂലീകരണം, ഹൈഡ്രജന്‍ പൈപ്പുകള്‍ എന്നിവയില്‍ മറ്റ് രാജ്യങ്ങളുമായി ഇടനാഴി വഴി സഹകരണം സാധ്യമാക്കാനാണ് ഇന്ത്യൻ ശ്രമം.