സർക്കാർ ഡോക്ടറുടെ മൃതദേഹം തോട്ടിൽ നിന്ന് കണ്ടെത്തി
Saturday, September 9, 2023 6:37 PM IST
തിരുവനന്തപുരം: കണ്ണമ്മൂലയിൽ ആമയിഴഞ്ചാൻ തോട്ടിൽ നിന്ന് സർക്കാർ ഡോക്ടറുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ഡോക്ടറായ മുട്ടട സ്വദേശി വിപിന്(50) ആണ് മരണപ്പെട്ടത്.
ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് നാട്ടുകാർ തോട്ടിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. സ്ഥലത്തെത്തിയ പോലീസ് സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം ഡോക്ടർ വിപിന്റേതാണ് വ്യക്തമാക്കിയത്.
വിപിൻ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് അറിയിച്ചു. കാറിൽ നിന്ന് സിറിഞ്ചും മരുന്ന് കുപ്പികളും പോലീസ് കണ്ടെത്തി. മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച ശേഷം തോട്ടിലേക്ക് ചാടിയെന്നാണ് കരുതുന്നത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.