വോട്ട് "കൈ'യിലുണ്ട്; വോട്ടുചോർച്ച നിഷേധിച്ച് കേരള കോൺഗ്രസ് എം
Saturday, September 9, 2023 5:39 PM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകളിൽ വിള്ളൽ ഉണ്ടായെന്ന ആരോപണം നിഷേധിച്ച് കേരള കോൺഗ്രസ് എം.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന് ലഭിച്ച 42,000 വോട്ടുകളിൽ കേരള കോൺഗ്രസിന്റെ വോട്ടുകളും ഉണ്ടെന്ന് പാർട്ടി ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ് അവകാശപ്പെട്ടു.
കേരള കോണ്‍ഗ്രസ് ശക്തികേന്ദ്രമായ അകലക്കുന്നത്തും അയര്‍ക്കുന്നത്തും മാത്രമല്ല എൽഡിഎഫിന് വോട്ട് കുറഞ്ഞതെന്നും പാമ്പാടിയിലും പുതുപ്പള്ളിയിലും വോട്ടുചോര്‍ച്ച ഉണ്ടായതായും സ്റ്റീഫൻ കൂട്ടിച്ചേർത്തു.
നേരത്തെ, പുതുപ്പള്ളി മണ്ഡലത്തിൽ കേരള കോൺഗ്രസ് എമ്മിന് ഉണ്ടെന്ന് അവകാശപ്പെടുന്ന 15,000-ത്തോളം വോട്ടുകൾ നഷ്ടമായെന്ന് സിപിഐ അടക്കം ആരോപണമുയർത്തിയിരുന്നു.