പിതാവിന്റെ പാതയിലൂടെ മുന്നോട്ട് പോകണം; ചാണ്ടി ഉമ്മന് ആശംസകളുമായി ഗവർണർ
Friday, September 8, 2023 11:45 AM IST
തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ വിജയം നേടിയ ചാണ്ടി ഉമ്മന് ആശംസകളുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
ചാണ്ടി ഉമ്മന് ആശംസകളെന്നും പിതാവിന്റെ പിന്തുടർച്ച നന്നായി കൊണ്ടുപോകുമെന്ന് കരുതുന്നതെന്നും ഗവർണർ പറഞ്ഞു.
വൻകുതിപ്പാണ് പുതുപ്പള്ളി നിയസഭാ ഉപതെരഞ്ഞെടുപ്പിൽ ചാണ്ടി ഉമ്മൻ നടത്തുന്നത്. ഇവിഎം മെഷീനിലെ വോട്ടെണ്ണൽ പൂർത്തിയാകുന്പോൾ 40470 വോട്ടുകളുടെ ലീഡാണ് ചാണ്ടി ഉമ്മൻ ഉയർത്തിയിരിക്കുന്നത്.
2493 വോട്ടുകൾ കൂടിയാണ് ഇനി എണ്ണാൻ ബാക്കിയുള്ളത്. സ്വന്തം പഞ്ചായത്തായ മണാർകാട് പോലും മുന്നിലെത്താൻ ഇടതു സ്ഥാനാർഥി ജെയ്ക് സി.തോമസിന് സാധിച്ചില്ല.