പുതുപ്പള്ളി പാടത്ത് വാടിത്തളർന്ന് താമര; ആദ്യ റൗണ്ടുകളിൽ വോട്ട് കണക്ക് ദയനീയം
Friday, September 8, 2023 10:02 AM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ വാടിത്തളർന്ന് ബിജെപി. ആദ്യ നാല് റൗണ്ടുകളിലെ ഔദ്യോഗിക ഫലം പുറത്തുവന്നപ്പോൾ ബിജെപി സ്ഥാനാർഥി ലിജിൻ ലാലിന് 2,359 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
2021-ലെ തെരഞ്ഞെടുപ്പിൽ 11,694 വോട്ടുകൾ നേടിയ ബിജെപി ഇത്തവണ ബഹുദൂരം പിന്നിൽ പോകുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ തങ്ങളുടെ ശക്തികേന്ദ്രങ്ങളിലെ വോട്ടുകൾ എണ്ണുമ്പോൾ പ്രതീക്ഷിച്ച നിലയിലേക്ക് എത്തുമെന്നാണ് ബിജെപി അണികൾ കരുതുന്നത്.
ആദ്യ നാല് റൗണ്ടുകളിലെ ഔദ്യോഗിക ഫലം വരുമ്പോൾ ആം ആദ്മി പാർട്ടിയുടെ സ്ഥാനാർഥി ലൂക്ക് തോമസ് 348 വോട്ടുകളാണ് നേടിയത്.