പിരിമുറക്കത്തിൽ ജെയ്ക്; കളം തൊടാതെ ബിജെപി
Friday, September 8, 2023 9:34 AM IST
കോട്ടയം: പുതുപ്പള്ളി നിയസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ നിലം തൊടീക്കാതെ യുഡിഎഫ്. ഇതുവരെ എണ്ണിയ ഒരു ബൂത്തിൽ പോലും ജെയ്കിന് മുന്നിലെത്താൻ കഴിഞ്ഞിട്ടില്ല.
എൻഡിഎ സ്ഥാനാർഥി ലിജിൻ ലാലിന്റെ ആകെ വോട്ട് ഇതുവരെ അഞ്ഞൂറ് കടന്നിട്ടില്ല. മൂന്നാം റൗണ്ട് പുരോഗമിക്കുന്പോൾ 8509 വോട്ടിന് ചാണ്ടി ഉമ്മൻ ലീഡ് ചെയ്യുകയാണ്.
2021ൽ ജെയ്കിന് ലീഡ് നൽകിയ ആറു പഞ്ചായത്തുകളും ജെയ്കിനെ ഇത്തവണ കൈവിട്ടു. അകലകുന്നത്തെ മിക്ക ബൂത്തുകളിലും 300ന് മുകളിലാണ് ചാണ്ടിയുടെ ലീഡ് നില.