പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി സ്കൂൾ വിദ്യാർഥി മരിച്ചു
Thursday, September 7, 2023 6:08 PM IST
മുംബൈ: മഹാരാഷ്ട്രയിൽ പരിശീലനത്തിനിടെ ജാവലിൻ തലയിൽ തുളച്ചുകയറി സ്കൂൾ വിദ്യാർഥിക്കു മരിച്ചു. ഹുജേഫ ദവാരെ എന്ന വിദ്യാർഥിയാണു മരിച്ചത്. മറ്റൊരു വിദ്യാർഥി എറിഞ്ഞ ജാവലിനാണ് ഹുജേഫയുടെ തലയിൽ തുളച്ചുകയറിയത്.
ബുധനാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പരിശീലനത്തിന്റെ സമയത്ത് ഒരു ജാവലിൻ എറിഞ്ഞ ശേഷം ഷൂ ലേസ് കെട്ടി എഴുന്നേറ്റു നിൽക്കുന്നതിനിടെയാണു ഹുജേഫയുടെ തലയിൽ ജാവലിന്‍ വീണത്.
താലൂക്ക്തല കായിക മത്സരത്തിനെത്തിയ വിവിധ സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പരിശീലിക്കുമ്പോഴാണ് അപകടമുണ്ടായത്.