സ്കൂൾ ബസിന് തീപിടിച്ചു; വിദ്യാർഥികൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
Wednesday, September 6, 2023 1:51 AM IST
ഫരീദാബാദ്: ഹരിയാനയിൽ സ്കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 47 വിദ്യാർഥികൾ തലനാരിഴയ്ക്ക് രക്ഷപെട്ടു.
ചൊവ്വാഴ്ച ഭുവാപൂർ റോഡിൽ വച്ചാണ് അപകടം സംഭവിച്ചത്. ഡൽഹിയിൽ നിന്നുള്ള വിദ്യാർഥികളുമായി കാബൂൾപൂരിലേക്ക് വരികയായിരുന്നുഎച്ചലോൺ കോളജിലെ സിഎൻജി ബസിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തമുണ്ടാകാൻ കാരണമായത്. തുടർന്ന് ഡ്രൈവറും കണ്ടക്ടറും ചേർന്ന് എല്ലാ വിദ്യാർഥികളെയും സുരക്ഷിതമായി ഒഴിപ്പിച്ചു. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.