മലപ്പുറത്ത് യുവാവ് ഭാര്യാപിതാവിനെ കൊലപ്പെടുത്തി
Tuesday, September 5, 2023 6:24 PM IST
മലപ്പുറം: എടക്കരയിൽ ഭാര്യാപിതാവിനെ കൊലപ്പെടുത്തിയ ശേഷം യുവാവ് പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി.
വഴിക്കടവ് മരുത ആനടിയിൽ പ്രഭാകരൻ ആണ് മരിച്ചത്. പ്രഭാകരന്റെ മരുമകനായ മനോജ് കുടുംബവഴക്കിനെത്തുടർന്ന് മദ്ദളപ്പാറയിലെ പ്രഭാകരന്റെ വീട്ടിൽ വച്ച് ഇയാളെ കൊലപ്പെടുത്തുകയായിരുന്നു.
മനോജിന്റെ ഭാര്യയും മക്കളും പ്രഭാകരനൊപ്പം അവരുടെ കുടുംബവീട്ടിലായിരുന്നു കുറച്ച് ദിവസമായി കഴിഞ്ഞിരുന്നതെന്നും ദമ്പതികൾ തമ്മിലുള്ള തർക്കം പരിഹരിക്കാൻ പോലീസ് സ്റ്റേഷനിൽ വച്ച് ചർച്ച നടന്നിരുന്നതായും അധികൃതർ അറിയിച്ചു.