സിനിമാ ചിത്രീകരണത്തിനിടെ ടൊവീനോ തോമസിന് പരിക്ക്
Monday, September 4, 2023 9:34 PM IST
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവീനോ തോമസിന് പരിക്കേറ്റു. ലാൽ ജൂണിയർ സംവിധാനം ചെയ്യുന്ന "നടികര്‍ തിലകം' എന്ന ചിത്രത്തിന്റെ സെറ്റിലാണ് സംഭവം നടന്നത്.
കാലിന് പരിക്കേറ്റ ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെരുമ്പാവൂരിനടുത്ത് മാറമ്പള്ളിയിൽ ചിത്രീകരണം നടക്കുമ്പോഴാണ് താരം അപകടത്തിൽപ്പെട്ടത്.
പരിക്ക് ഗുരുതരമല്ലെങ്കിലും താരത്തിന് ഒരാഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ടൊവിനോയുടെ പരിക്ക് മൂലം ചിത്രീകരണം തൽക്കാലത്തേക്ക് നിർത്തിവയ്ക്കുകയാണെന്ന് സംവിധായകൻ അറിയിച്ചു.