ന്യൂ‍​ഡ​ൽ​ഹി: പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് നേ​ര​ത്തെ​യാ​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രി​ന് ഒ​രു പ​ദ്ധ​തി​യു​മി​ല്ലെ​ന്നു കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാ​ക്കൂ​ർ. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് അ​നു​വ​ദി​ച്ച അ​ഭി​മു​ഖ​ത്തി​ലാ​ണു പ​രാ​മ​ർ​ശം.

വ​രാ​നി​രി​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ 2024ലെ ​ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നൊ​പ്പം ന​ട​ത്താ​നാ​യി വൈ​കി​പ്പി​ക്കാ​നും സ​ർ​ക്കാ​രി​നു പ​ദ്ധ​തി​യി​ല്ലെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വൈ​കി​പ്പി​ക്കു​മെ​ന്ന​തും നേ​ര​ത്തെ​യാ​ക്കു​മെ​ന്ന​തും മാ​ധ്യ​മ​ങ്ങ​ളു​ടെ അ​നു​മാ​നം മാ​ത്ര​മാ​ണ്. ഒ​രു രാ​ജ്യം, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ആ​ശ​യ​ത്തെ​പ്പ​റ്റി പ​ഠി​ക്കാ​നാ​യി സ​ർ​ക്കാ​ർ ഒ​രു ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ന്തി​മ​മാ​ക്കു​ന്ന​തി​നു മു​ൻ​പ് ക​മ്മി​റ്റി ച​ർ​ച്ച​ക​ൾ ന​ട​ത്തും. ഒ​രു രാ​ജ്യം ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി​യി​ൽ അ​ധി​ർ ര​ഞ്ജ​ൻ ചൗ​ധ​രി​യും ഭാ​ഗ​മാ​ക​ണ​മെ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​ർ ആ​ഗ്ര​ഹ​മെ​ന്നും അ​നു​രാ​ഗ് ഠാ​ക്കൂ​ർ പ​റ​ഞ്ഞു.

സെ​പ്റ്റം​ബ​ർ 18നു ​ചേ​രു​ന്ന പാ​ർ​ല​മെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക സ​മ്മേ​ള​ന​ത്തി​ൽ സ​ർ​ക്കാ​രി​നു വ​ലി​യ പ​ദ്ധ​തി​ക​ളു​ണ്ടെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും എ​ന്താ​ണ് അ​ജ​ൻ​ഡ​യെ​ന്നു പ​റ​യാ​ൻ മ​ന്ത്രി ത​യാ​റാ​യി​ല്ല.