"ഇന്ത്യ'ൻ നേതാക്കളുടെ യോഗം വിളിച്ച് ഖാർഗെ
Sunday, September 3, 2023 10:49 PM IST
ന്യൂഡൽഹി: പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ കൂട്ടായ്മയായ ഇന്ത്യയുടെ (ഇന്ത്യൻ നാഷണൽ ഡെവലപ്മെന്റൽ ഇൻക്ലൂസീവ് അലയൻസ്) യോഗം വിളിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ചൊവ്വാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്.
ഡൽഹിയിൽ രാജാജി മാർഗിലെ ഖാർഗെയുടെ ഔദ്യോഗിക വസതിയിലാണ് യോഗം ചേരുന്നത്. ഈ മാസം 18 മുതൽ 22 വരെ നടക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിൽ സ്വീകരിക്കേണ്ട നിലപാടുകൾ സംബന്ധിച്ച് പ്രതിപക്ഷ പാർട്ടികൾ തീരുമാനമെടുക്കും.
അഞ്ച് ദിവസത്തെ സമ്മേളനത്തിന്റെ അജണ്ട ഇതുവരെ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് വിഷയത്തിൽ ചർച്ച നടന്നേക്കുമെന്ന് അഭ്യൂഹമുണ്ട്.