"ഇത് മൂന്നാം പുനർജന്മം'; കുമാരസ്വാമി ആശുപത്രി വിട്ടു
Sunday, September 3, 2023 6:09 PM IST
ബംഗളൂരു: മസ്തിഷ്കാഘാതം മൂലം ചികിത്സയിലായിരുന്ന കർണാടക മുൻ മുഖ്യമന്ത്രിയും ജനതാദൾ എസ് നേതാവുമായ എച്ച്.ഡി. കുമാരസ്വാമി ആശുപത്രി വിട്ടു.
64 വർഷത്തെ ജീവിതത്തിനിടയിൽ ഇത് തന്റെ മൂന്നാം പുനർജന്മം ആണെന്ന് പറഞ്ഞ അദ്ദേഹം, മസ്തിഷ്കാഘാതത്തിന്റെ ലക്ഷണങ്ങൾ ആരും അവഗണിക്കരുതെന്നും വേഗം ചികിത്സ തേടണമെന്നും കൂട്ടിച്ചേർത്തു.
ബുധനാഴ്ചയാണ് മസ്തിഷ്കാഘാതം മൂലം കുമാരസ്വാമിയെ ബംഗളൂരു നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.