അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; വീടിന്റെ വാതില്‍ തകര്‍ത്തു
Sunday, September 3, 2023 3:30 PM IST
തൃശൂര്‍: അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. തോട്ടം തൊഴിലാളിയുടെ വീടിന്റെ വാതില്‍ തകര്‍ത്തു.
ഇന്ന് പുലര്‍ച്ചെ രണ്ടിന് അതിരപ്പിള്ളി വെറ്റിലപാറ പ്ലാന്റേഷനിലാണ് സംഭവം. വീടിന്റെ വാതില്‍ തകര്‍ത്ത ആന, ചില വീട്ടുസാധനങ്ങള്‍ പുറത്തേയ്ക്ക് വലിച്ചെറിഞ്ഞു.
പ്ലാന്റേഷന് തൊഴിലാളിയായ അഭിലാഷിന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. മണിക്കൂറുകളോളം പ്രദേശത്ത് നിലയുറപ്പിച്ച ശേഷമാണ് ആന കാട് കയറിയത്.