കൊച്ചിയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
Saturday, September 2, 2023 10:59 PM IST
കൊച്ചി: കളമശേരിയിലെ വ്യാപാരസ്ഥാപനത്തിൽ എംഡിഎംഎ വിൽപ്പന നടത്തിയിരുന്ന രണ്ട് യുവാക്കളെ പോലീസ് പിടികൂടി.
കൊല്ലം പവിത്രേശ്വരം സ്വദേശി എസ്. അങ്കിത്ത്(21) കോട്ടയം കല്ലറ സ്വദേശി പി. അജിത്ത്(23) എന്നിവരാണ് പിടിയിലായത്.
ഇന്ന് വൈകിട്ട് കളമശേരി അവന്യൂ റോഡിലുള്ള മെട്രോ ട്രേഡിംഗ് എന്ന കമ്പനിയുടെ കെട്ടിടത്തിനുള്ളിൽ നിന്നാണ് കൊച്ചി സിറ്റി ഡാൻസാഫ് സേനയും കളമശേരി പൊലീസും ചേർന്ന് ഇവരെ പിടികൂടിയത്.
കെട്ടിടത്തിനുള്ളിൽ ലഹരിമരുന്ന് വ്യാപാരം നടക്കുന്നതായി സിറ്റി ഡെപ്യൂട്ടി കമ്മീഷണർ എസ്. ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെ തെരച്ചിൽ നടത്തിയത്.