ആറന്മുള വള്ളംകളി; ഇടശേരിമല ജേതാക്കൾ
Saturday, September 2, 2023 8:49 PM IST
പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയുടെ എ ബാച്ച് മത്സരത്തിൽ ഇടശേരിമല ജേതാക്കൾ. ഇടപ്പാവൂർ പേരൂർ കര രണ്ടാം സ്ഥാനം നേടിയപ്പോൾ നെടുമ്പ്രയാർ പള്ളിയോടം മൂന്നാം സ്ഥാനം സ്വന്തമാക്കി.
ബി ബാച്ച് മത്സരത്തിൽ ഇടക്കുളം പള്ളിയോടം ഒന്നാം സ്ഥാനത്തെത്തിയപ്പോൾ ഇടപ്പാവൂർ, തോട്ടപ്പുഴശേരി പള്ളിയോടങ്ങൾ യഥാക്രമം രണ്ട്, മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കി.
നേരത്തെ, വള്ളംകളിയുടെ ഹീറ്റ്സ് മത്സരത്തിനിടെ മൂന്ന് പള്ളിയോടങ്ങൾ മറിഞ്ഞിരുന്നു. അപകടത്തിൽ ആർക്കും പരിക്കില്ല.
അപകടത്തെത്തുടർന്ന് വന്മഴി പള്ളിയോടത്തിലെ മൂന്ന് തുഴച്ചിൽക്കാരെ കാണാതായെന്ന് പരാതി ഉയർന്നിരുന്നെങ്കിലും ഇവരെ പിന്നീട് കണ്ടെത്തി. പള്ളിയോടം മറിഞ്ഞയുടൻ ഇവർ മറുകരയിലേക്ക് നീന്തിക്കയറിയിരുന്നു. എന്നാൽ ഇവരെപ്പറ്റി വിവരം ലഭിക്കാതിരുന്നതോടെ മറ്റ് തുഴച്ചിൽക്കാർ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.