നൊബേൽ അവാർഡ് വിരുന്ന്: റഷ്യക്കും ബെലാറൂസിനും വീണ്ടും ക്ഷണം
Saturday, September 2, 2023 1:27 AM IST
സ്റ്റോക്ഹോം: നൊബേൽ അവാർഡ് വിരുന്നുകളിലേക്കു റഷ്യക്കും ബെലാറൂസിനും വീണ്ടും ക്ഷണം. ഇറാനെയും വീണ്ടും ക്ഷണിച്ചതായി നൊബേൽ ഫൗണ്ടേഷൻ അറിയിച്ചു.
നൊബേൽ അവാർഡിന്റെ ആദർശങ്ങളോടു മതിപ്പില്ലാത്തവരെയും പങ്കെടുപ്പിക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണിതെന്നും ഫൗണ്ടേഷൻ വിശദീകരിച്ചു. സ്വീഡനിലെ കുടിയേറ്റവിരുദ്ധ നേതാവ് ജിമ്മി ആക്സണേയും ക്ഷണിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം പങ്കെടുക്കില്ലെന്ന് അറിയിച്ചു.
കഴിഞ്ഞവർഷം യുക്രെയ്ൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ, ബെലാറൂസ് അംബാസഡർമാർക്കു ക്ഷണമില്ലായിരുന്നു. മനുഷ്യാവകാല ലംഘനങ്ങളുടെ പേരിലാണ് ഇറാനെ ഒഴിവാക്കിയത്.