ജീവനക്കാരുടെ വിനോദയാത്ര തുണച്ചു; സഹകരണ ബാങ്കിലെ മോഷണശ്രമം പൊളിഞ്ഞു
Friday, September 1, 2023 3:41 PM IST
മലപ്പുറം: തേഞ്ഞിപ്പലത്ത് സര്‍വീസ് സഹകരണ ബാങ്കില്‍ മോഷണശ്രമം. സ്ട്രോംഗ് റൂം തകര്‍ത്ത നിലയില്‍. മുകളിലത്തെ നിലയിലെ ജനലിന്റെ ഗ്രില്ലും അടര്‍ത്തിമാറ്റിയ നിലയിലായിരുന്നു.
വെള്ളിയാഴ്ച ബാങ്ക് തുറക്കാനെത്തിയവരാണ് മോഷണശ്രമം ആദ്യം അറിഞ്ഞത്. കഴിഞ്ഞദിവസം ബാങ്ക് അവധി ആയിരുന്നു. ബാങ്കില്‍ നിന്നും ഒന്നും മോഷണം പോയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
കൊണ്ടോട്ടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്വകാഡും ഫോറന്‍സിക് വിദഗ്ധരും ബാങ്കിലെത്തി തെളിവുകൾ ശേഖരിച്ചു.
കഴിഞ്ഞ ദിവസം ബാങ്ക് ജീവനക്കാര്‍ വിനോദയാത്ര പോയിരുന്നു. തിരികെ എത്തിയവര്‍ തങ്ങളുടെ വാഹനം എടുക്കാന്‍ ബാങ്കില്‍ പാർക്കിംഗിൽ വന്നിരുന്നു. ആളുകള്‍ ബാങ്ക് പരിസരത്ത് എത്തിയതോടെ മോഷ്ടാവ് ശ്രമം ഉപക്ഷേിച്ചതാണെന്നാണ് പോലീസ് നിഗമനം.