അനിൽ ആന്റണി ബിജെപി ദേശീയ വക്താവ്
Tuesday, August 29, 2023 5:40 PM IST
ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ.ആന്റണിയുടെ മകൻ അനിൽ കെ. ആന്റണിയെ ദേശീയ വക്താവ് ആയി നിയമിച്ച് ബിജെപി.
നിലവിൽ പാർട്ടി ദേശീയ സെക്രട്ടറിയായ അനിലിനെ ദേശീയ വക്താവായി നിയമിക്കുന്ന പ്രഖ്യാപനം നടത്തിയത് ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡ ആണ്.
കോൺഗ്രസ് ഐടി സെൽ തലപ്പത്തിരിക്കെയാണ് അനിൽ കൂടുമാറി ബിജെപി പാളയത്തിലെത്തിയത്. "മോദി ഡോക്യുമെന്ററി'യുടെ പേരിൽ വിദേശമാധ്യമങ്ങൾക്കൊപ്പം ചേർന്ന് കോൺഗ്രസും ഇന്ത്യയെ താറടിക്കുന്നുവെന്ന് പറഞ്ഞാണ് അനിൽ പാർട്ടി വിട്ടത്.