വിഖ്യാത ഗായകൻ എൽട്ടൺ ജോൺ വീണ് പരിക്കേറ്റു
Tuesday, August 29, 2023 6:11 AM IST
പാരിസ്: പ്രശസ്ത ഗായകനും നടനുമായ എൽട്ടൺ ജോണിന് വീഴ്ചയിൽ പരിക്കേറ്റു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ജോണിനെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
ഫ്രാൻസിലെ നീസ് പട്ടണത്തിലുള്ള വസതിയിലാണ് ജോൺ തലചുറ്റി വീണത്. വീഴ്ചയിലൂണ്ടായ ആഘാതം മൂലം 76-കാരനായ താരത്തിന്റെ ശരീരത്തിന്റെ പല ഭാഗത്തും മുറിവേറ്റിരുന്നു. മൊണാക്കോയിലെ പ്രിൻസസ് ഗ്രേസ് ആശുപത്രിയിൽ ചികിത്സ തേടിയ അദ്ദേഹത്തിന്, പരിശോധനയ്ക്ക് ശേഷം പരിപൂർണ വിശ്രമം ഡോക്ടർമാർ നിർദേശിച്ചു.
2018-ൽ ആരംഭിച്ച "ഫെയർവെൽ യെലോ ബ്രിക്ക് റോഡ്' എന്ന തന്റെ അവസാന സംഗീത പര്യടനത്തിന്റെ പൂർത്തികരണത്തിന് ശേഷം ഫ്രാൻസിലെ വസതിയിൽ വിശ്രമജീവിതം നയിക്കുകയാണ് ജോൺ.