14-കാരിക്ക് പീഡനം; ജാമ്യത്തിലിറങ്ങി മുങ്ങിയ ബംഗാൾ സ്വദേശി നാല് വർഷത്തിന് ശേഷം പിടിയിൽ
Saturday, August 26, 2023 10:07 PM IST
കൊല്ലം: ചിതറയിൽ 14 വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം പശ്ചിമ ബംഗാളിലേക്ക് കടന്നുകളഞ്ഞയാൾ നാല് വർഷത്തിന് ശേഷം പിടിയിൽ. ബംഗാൾ സ്വദേശി റഷീദിൽ ഇസ്ലാം ആണ് പിടിയിലായത്.
ഭൂട്ടാൻ അതിർത്തിയിലുള്ള ഡോക്കിൻ മേഖലയിൽ നിന്നാണ് കടയ്ക്കൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ട്രെയിൻ മാർഗം കൊല്ലത്ത് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
2014-ൽ രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ ഇസ്ലാം 2019-ൽ ജാമ്യത്തിലിറങ്ങിയ ശേഷം ബംഗാളിലേക്ക് കടക്കുകയായിരുന്നു.
ചിതറയിലെ റബർ സംസ്കരണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന വേളയിൽ, പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ച് കയറിയാണ് ഇയാൾ ലൈംഗികാതിക്രമം നടത്തിയത്. പീഡനവിവരം പെൺകുട്ടി രക്ഷിതാക്കളോട് പറഞ്ഞതിനെത്തുടർന്ന് കുട്ടിയുമായി ഇസ്ലാം തമിഴ്നാട്ടിലേക്ക് കടന്നിരുന്നു. അവിടെ നിന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.