പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീക്ക് ബഹുമതി
Friday, August 25, 2023 11:22 PM IST
ഏഥൻസ്: ഗ്രീസിന്റെ സിവിലിയൻ ബഹുമതിയായ ഗ്രാൻഡ് ക്രോസ് ഓഫ് ഓർഡർ ഓഫ് ഓണർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗ്രീക്ക് പ്രസിഡന്റ് കാറ്ററിന സക്കെല്ലാറോപൗലു സമ്മാനിച്ചു.
ഗ്രീസിലെ ജനങ്ങൾക്ക് ഇന്ത്യയോടുള്ള ആദരമാണ് ഈ ബഹുമതി തനിക്ക് സമ്മാനിച്ചതിലൂടെ വ്യക്തമാകുന്നതെന്ന് പ്രധാനമന്ത്രി സാമൂഹ്യമാധ്യമമായ എക്സിൽ കുറിച്ചു.
നേരത്തെ അമേരിക്ക, ജർമനി, ഫ്രാൻസ്, ഈജിപ്ത്, യുഎഇ എന്നീ രാജ്യങ്ങൾ മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതി നൽകി ആദരിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ബ്രിക്സ് ഉച്ചകോടിക്ക് ശേഷമാണ് മോദി ഏകദിന സന്ദർശനത്തിനായി ഗ്രീസിലെത്തിയത്.