കോടികൾ വാങ്ങുന്ന ടെക്കികൾ; ആമസോണിലെ ശമ്പള വിവരങ്ങളും ചോർന്നു
വെബ് ഡെസ്ക്
Friday, August 25, 2023 3:20 PM IST
വാഷിംഗ്ടൺ: ആഗോള ടെക്ക് ഭീമനായ ഗൂഗിളിലെ ജീവനക്കാരുടെ ശമ്പളവിവരങ്ങൾ ചോർന്നതിന് പിന്നാലെ സമാന സംഭവം ആമസോണിലും നടന്നുവെന്ന് റിപ്പോർട്ട്. ആമസോണിൽ സോഫ്റ്റ് വെയർ ഡെവലപ്പ്‌മെന്‍റ് എഞ്ചിനീയറായി ജോലി ചെയ്യുന്നവർക്ക് ഏകദേശം 1.2 കോടി രൂപ (1.54 ലക്ഷം യുഎസ് ഡോളർ) ശമ്പളം ലഭിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകളിൽ വന്നത്. ബിസിനസ് ഇൻസൈഡറാണ് ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്.
യുഎസ് ഓഫീസ് ഓഫ് ഫോറിൻ ലേബർ സർട്ടിഫിക്കേഷനിൽ സമർപ്പിച്ച തൊഴിൽ-വിസ അപേക്ഷകളിൽ ശമ്പള ഓഫറുകളെ പറ്റി വ്യക്തമാക്കാൻ ആമസോണിന് നിർദേശം നൽകിയിരുന്നു.
സോഫ്റ്റ് വെയർ ഡെവലപ്പ്‌മെന്‍റ് എഞ്ചിനീയർക്ക് ഒരു കോടി രൂപ (1.54 ലക്ഷം യുഎസ് ഡോളർ വരെ), എഞ്ചിനീയർക്ക് 1.4 കോടി രൂപ (1.74 ലക്ഷം യുഎസ് ഡോളർ), പ്രിൻസിപ്പൽ സോഫ്റ്റ് വെയർ ഡെവലപ്പ്‌മെന്‍റ് എഞ്ചിനീയർക്ക് 2.4 കോടി രൂപ (2.98 ലക്ഷം യുഎസ് ഡോളർ) എന്നിങ്ങനെയാണ് വലിയ തുക ശമ്പളം വാങ്ങുന്നവരുടെ ആദ്യ പട്ടിക.
ടെക്‌നിക്കൽ ഓപ്പറേഷൻസ് എഞ്ചിനീയർക്ക് 1.20 ലക്ഷം യുഎസ് ഡോളർ, ബിസിനസ് അനലിസ്റ്റുകൾക്ക് 1.05 ലക്ഷം യുഎസ് ഡോളർ, ഡാറ്റാ സയന്‍റിസ്റ്റിന് 1.60 ലക്ഷം യുഎസ് ഡോളർ, യുഎക്‌സ് ഡിസൈനർക്ക് 1.43 ലക്ഷം യുഎസ് ഡോളർ എന്നിങ്ങനെയാണ് ഇവരുടെ ശമ്പളമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.