അജിത് പവാര്‍ എന്‍സിപി നേതാവ് തന്നെ, പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് ശരദ് പവാര്‍
Friday, August 25, 2023 11:59 AM IST
മുംബൈ: എന്‍സിപിയില്‍ പിളര്‍പ്പ് ഉണ്ടായിട്ടില്ലെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. അജിത് പവാറുമായി തര്‍ക്കങ്ങളില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
അജിത് പവാര്‍ ഇപ്പോഴും എന്‍സിപി നേതാവ് തന്നെയാണ്. പാര്‍ട്ടിയില്‍ പിളര്‍പ്പ് ഉണ്ടായിട്ടില്ല. ദേശീയതലത്തില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗം പിളര്‍ന്ന് മാറുമ്പോള്‍ മാത്രമാണ് അതിനെ പിളര്‍പ്പ് എന്ന് പറയാന്‍ കഴിയുക.
എന്നാല്‍ എന്‍സിപിയില്‍ അങ്ങനെ ഉണ്ടായിട്ടില്ല. സംസ്ഥാനതലത്തില്‍ മാത്രം ചിലര്‍ വ്യത്യസ്ത നിലപാടെടുത്തു. ജനാധിപത്യത്തില്‍ അങ്ങനെയാകാമെന്നും പവാര്‍ പറഞ്ഞു.
അജിത് പവാര്‍ അടക്കമുള്ള എന്‍സിപി നേതാക്കള്‍ ബിജെപിയുമായി കൈകോര്‍ത്ത് മഹാരാഷ്ട്ര
മന്ത്രിസഭയിൽ ഇടം പിടിച്ചതോടെ ഏതാണ് യഥാര്‍ഥ പാര്‍ട്ടിയെന്ന തര്‍ക്കം തുടരുന്നതിനിടെയാണ് ശരദ് പവാറിന്റെ പരാമര്‍ശം.
ചിഹ്നവും പേരും ആര്‍ക്ക് അനുവദിക്കണമെന്ന കാര്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനമെടുക്കാനിരിക്കെ യഥാര്‍ഥ പാര്‍ട്ടി തന്നോടൊപ്പമാണെന്ന് സ്ഥാപിക്കുകയാണ് ശരദ് പവാറിന്റെ നീക്കമെന്നാണ് വിലയിരുത്തല്‍.
അതേസമയം അജിത് പവാറിനൊപ്പം ബിജെപിയിലേക്ക് പോകുന്നതിന്റെ സൂചനയാണിതെന്നും അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.