‘കശ്മീര്‍ ഫയല്‍സി’ന് ചലച്ചിത്ര പുരസ്കാരം; വിമര്‍ശനവുമായി സ്റ്റാലിന്
Thursday, August 24, 2023 11:28 PM IST
ചെന്നൈ: കശ്മീര്‍ ഫയല്‍സിന് ദേശീയ പുരസ്കാരം നല്‍കിയതിനെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ‘ദ കശ്മീര്‍ ഫയല്‍സി’നു ദേശീയ അവാര്‍ഡ് നല്‍കിയത് അത്ഭുതപ്പെടുത്തിയെന്ന് സ്റ്റാലിന് പറഞ്ഞു. ദേശീയോദ്ഗ്രഥനത്തിനുള്ള പുരസ്കാരമായിരുന്നു കശ്മീര്‍ ഫയല്‍സിന് ലഭിച്ചത്.
സിനിമ-സാഹിത്യ പുരസ്കാരത്തില്‍ രാഷ്ട്രീയം ഒഴിവാക്കണമെന്ന് അദ്ദേഹം പറഞ്ഞു. തരംതാഴ്ന്ന രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി ഇത്തരത്തില്‍ അവാര്‍ഡുകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് സ്റ്റാലിന് ട്വീറ്റ് ചെയ്തു.