ദേശീയ ഗുസ്തി ഫെഡറേഷന് തിരിച്ചടി, അംഗത്വം സസ്പെന്‍ഡ് ചെയ്ത് ലോക ഗുസ്തി ഫെഡറേഷന്
Thursday, August 24, 2023 12:54 PM IST
ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന് തിരിച്ചടി. ദേശീയ ഫെഡറേഷന്റെ അംഗത്വം ലോക ഗുസ്തി ഫെഡറേഷന് അനിശ്ചിത കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ദേശീയ ഗുസ്തി ഫെഡറേഷനിലേക്കുള്ള തെരഞ്ഞടുപ്പ് യഥാസമയം നടത്താത്തതിനാലാണ് നടപടി.
ഇതോടെ ഇനി ഇന്ത്യന്‍ പതാകയേന്തിക്കൊണ്ട് താരങ്ങള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ കഴിയില്ല. ന്യൂട്രല്‍ പതാകയ്ക്ക് കീഴിലാകും ഇനി ഇന്ത്യന്‍ താരങ്ങള്‍ മത്സരിക്കുക
15 സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പ് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് നേരത്തേ ലോക ഗുസ്തി ഫെഡറേഷന് നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജൂണ്‍ 2023ല്‍ പൂര്‍ത്തിയാക്കേ
ണ്ട തെരഞ്ഞടുപ്പ് നീണ്ടുപോവുകയായിരുന്നു.
ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷനെതിരായ താരങ്ങളുടെ സമരത്തേതുടര്ന്നാണ് തെരഞ്ഞെടുപ്പ് നീണ്ടത്.