റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തി; രണ്ട് കുട്ടികൾ പോലീസ് പിടിയിൽ
Wednesday, August 23, 2023 7:49 PM IST
വളപട്ടണം: റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിവച്ച സംഭവത്തിൽ രണ്ടു കുട്ടികളെ വളപട്ടണം പോലീസ് പിടികൂടി. ബുധനാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പരീക്ഷയ്ക്കായി വീട്ടിൽ നിന്ന് ഇറങ്ങിയ കുട്ടികളാണ് റെയിൽവേ ട്രാക്കിൽ കല്ലുകൾ നിരത്തിയത്. ട്രെയിനുകൾക്ക് നേരെ കല്ലേറുണ്ടാകുന്ന സാഹചര്യത്തിൽ റെയിൽവേ ട്രാക്കുകളിൽ പോലീസിന്റെ പരിശോധന ശക്തമായി നടന്നു വരികയാണ്. ഇതിനിടെയാണ് സംഭവം.
പട്രോളിംഗ് നടത്തുകയായിരുന്ന പോലീസാണ് കുട്ടികളെ റെയിൽവേ ട്രാക്കിൽ കണ്ടത്. സംഭവത്തിൽ കുട്ടികളുടെ രക്ഷിതാക്കൾ പോലീസ് സ്റ്റേഷനിൽ ഹാജരായി.