സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് പ്രിന്‍സിപ്പല്‍; 38 പേര്‍ക്ക് താല്‍ക്കാലിക നിയമനം ഇന്ന്
Wednesday, August 23, 2023 11:02 AM IST
തിരുവനന്തപുരം: സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളില്‍ 38പേര്‍ക്ക് താല്‍ക്കാലിക പ്രിന്‍സിപ്പല്‍ നിയമനം ബുധനാഴ്ച. ഉത്തരവ് ഇന്ന് നല്‍കുമെന്ന് ഉന്നത വിദ്യാഭ്യാസ അധികൃതര്‍ അറിയിച്ചു.
നിയമനത്തിന് രണ്ടാഴ്ച കൂടി വേണമെന്ന സര്‍ക്കാര്‍ ആവശ്യം അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണല്‍ തള്ളിയിരുന്നു. ഈ മാസം 24ന് ഉള്ളിൽ നിയമനം നടത്തണമെന്ന് ട്രൈബ്യൂണല്‍ സര്‍ക്കാറിനോട് നിര്‍ദേശിച്ചിരുന്നു.
ഇതോടെയാണ് സര്‍ക്കാരിന് നിയമനം ഉടന്‍ നടത്തേണ്ടി വന്നത്. കോടതി ഉത്തരവ് നടപ്പാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ആവശ്യമില്ലെന്നും നിയമന ഉത്തരവ് 24ന് ട്രൈബ്യൂണലില്‍ ഹാജരാക്കണമെന്നും സര്‍ക്കാരിന് നിര്‍ദേശം നല്‍കുകയായിരുന്നു.
നേരത്തെ, സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം വിവാദമായിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു നിയമനത്തില്‍ ഇടപെട്ടുവെന്നായിരുന്നു ആരോപണമുയർന്നത്.