കലശലായ നടുവേദന; ശസ്ത്രക്രിയയ്ക്ക് വിധേയനായി സിറ്റി കോച്ച് ഗ്വാർഡിയോള
Tuesday, August 22, 2023 8:03 PM IST
ലണ്ടൻ: പ്രിമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റിയുടെ പരിശീലകൻ പെപ് ഗ്വാർഡിയോള ശസ്ത്രക്രിയയ്ക്ക് വിധേയനായി. കലശലായ നടുവേദനയെത്തുടർന്നാണ് ഗ്വാർഡിയോളയ്ക്ക് ശസ്ത്രക്രിയ അനിവാര്യമായി തീർന്നതെന്ന് ക്ലബ് അറിയിച്ചു.
മൈനർ ശസ്ത്രക്രിയയ്ക്കായി ഗ്വാർഡിയോള സ്പെയിനിലെ ബാഴ്സലോണയിലേക്ക് പോയതായും അദ്ദേഹത്തിന് രണ്ട് പ്രിമിയർ ലീഗ് മത്സരങ്ങൾ നഷ്ടമാകുമെന്നും സിറ്റി വ്യക്തമാക്കി.
ഗ്വാർഡിയോളയുടെ അഭാവത്തിൽ, ഞായറാഴ്ച ഷെഫീൽഡ് യുണൈറ്റഡിനെതിരെയും സെപ്റ്റംബർ രണ്ടിന് ഫുൾഹാമിനെതിരെയും നടക്കുന്ന മത്സരങ്ങളിൽ സഹപരിശീലകൻ യുവാൻമ ലിലോ ആയിരിക്കും സിറ്റിയെ നയിക്കുക.