അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തും; മധ്യപ്രദേശില്‍ വന്‍ പ്രഖ്യാപനങ്ങളുമായി കോണ്‍ഗ്രസ്
Tuesday, August 22, 2023 4:11 PM IST
ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പേ വന്‍ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ്. സംസ്ഥാനത്ത് പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു.
മധ്യപ്രദേശിലെ ബുന്ദേല്‍ഖണ്ഡില്‍ നടന്ന പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഖാര്‍ഗെ. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എല്‍പിജി സിലിണ്ടര്‍ 500 രൂപയ്ക്ക് ലഭ്യമാക്കും. സ്ത്രീകള്‍ക്ക് പ്രതിമാസം 1500 രൂപ വീതം നല്‍കും. 100 യൂണിറ്റ് വരെയുള്ള വൈദ്യുതി ഉപയോഗം സൗജന്യമാക്കും.
കര്‍ഷകര്‍ക്ക് കടക്കെണിയില്‍നിന്ന് മോചനം നല്‍കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പഴയ പെന്ഷന് സ്കീം നടപ്പിലാക്കുമെന്നും ഖാര്‍ഗെ പറഞ്ഞു.
അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്ന് പറഞ്ഞ ഖാര്‍ഗെ, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ആറ് പിന്നോക്ക വിഭാഗങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചു.