പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയ്ക്കെതിരെ നിയമനടപടിയുമായി ചാണ്ടി ഉമ്മൻ
Monday, August 21, 2023 10:34 PM IST
കോട്ടയം: പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിനായി തയാറാക്കിയ അന്തിമ വോട്ടർ പട്ടികയ്ക്കെതിരെ നിയമനടപടിയുമായി യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയില്‍ നിന്ന് അര്‍ഹരായ നിരവധി സമ്മതിദായകരെ സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കിയതിനെതിരെ ചാണ്ടി ഉമ്മന്‍ വക്കീല്‍ നോട്ടീസ് അയച്ചു.
2023 ഓഗസ്റ്റ് 17-നുള്ളിൽ ഇ-റോൾ അപ്ഡേഷൻ പൂര്‍ത്തീകരിക്കപ്പെട്ടവരുടെ പേരുകളാണ് പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിട്ടുള്ളതെന്നാണ് ഇലക്ഷന് കമ്മീഷന് വാദം. എന്നാല്‍ ഓഗസ്റ്റ് 10-ന് ശേഷം അപേക്ഷ സമര്‍പ്പിച്ച പുതിയ വോട്ടര്‍മാരില്‍ പലരെയും സാങ്കേതിക കാരണം പറഞ്ഞ് ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയതായി ചാണ്ടി പറഞ്ഞു.
ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയില്‍ ഭാഗമാകാനുള്ള സമ്മതിദായകന്റെ അവകാശത്തെ ഹനിക്കലാണെന്നും അര്‍ഹരായ മുഴുവന്‍ ആളുകളെയും ഉള്‍പ്പെടുത്തി വോട്ടര്‍പട്ടിക പുനഃപ്രസിദ്ധീകരിക്കണമെന്നും ചാണ്ടി ഉമ്മൻ ആവശ്യപ്പെട്ടു.