കെ ഫോണ് പദ്ധതി നടത്തിപ്പിൽ ഗുരുതര വീഴ്ചകളെന്ന് സിഎജിയുടെ കണ്ടെത്തൽ
Monday, August 21, 2023 10:11 PM IST
തിരുവനന്തപുരം: കെ ഫോണ് പദ്ധതി നടത്തിപ്പിൽ എസ്ആർഐടി വരുത്തിയത് ഗുരുതര വീഴ്ചകളെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ(സിഎജി) കണ്ടെത്തൽ.
സർക്കാരിന്റെ പ്രധാന പദ്ധതിയായ കെ ഫോണിന്റെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആർഐടിയുടെ വീഴ്ചകളാണെന്നാണ് സിഎജിയുടെ നിരീക്ഷണം.
ഏറ്റെടുത്ത ചുമതലകളിൽ ഒന്നുപോലും കാര്യക്ഷമായി നിറവേറ്റാൻ എസ്ആർഐടിക്ക് കഴിഞ്ഞിട്ടില്ലെന്നും പദ്ധതി നടത്തിപ്പിന്റെ ചുമതലയുള്ള ഭാരത് ഇലട്രോണിക്സ് വിളിച്ച യോഗത്തിൽ തങ്ങളുടെ വീഴ്ചകളെല്ലാം എസ്ആർഐടി അധികൃതർ സമ്മതിച്ചിട്ടുണ്ടെന്നും ഓഡിറ്റ് പരാമർശത്തിൽ സിഎജി വ്യക്തമാക്കുന്നുണ്ട്.