തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കെസിആറിന്റെ ബിആർഎസ്
Monday, August 21, 2023 6:00 PM IST
ഹൈദരാബാദ്: തെലുങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്). 119 മണ്ഡലങ്ങളുള്ള തെലുങ്കാനയിൽ 115 സീറ്റുകളിലേക്കാണ് സ്ഥാനാർഥികളെ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ നേതൃത്വത്തിൽ പ്രഖ്യാപിച്ചിരിക്കുന്നത്.
സ്ഥാനാർഥികളിൽ ഭൂരിഭാഗം സിറ്റിംഗ് എംഎൽഎമാരും പട്ടികയിൽ ഇടം പിടിച്ചു. ഏഴു പേരുകളിൽ മാത്രമേ മാറ്റം വരുത്തിയിട്ടുള്ളു. നർസാപൂർ, നാമ്പള്ളി, ഗോഷാമഹൽ, ജങ്കാവ് നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് ഇനി പ്രഖ്യാപിക്കാനുള്ളത്.
95 മുതൽ 105 സീറ്റുകളിൽ വരെ ബിആർഎസിന് വിജയം ഉറപ്പാണെന്ന് ചന്ദ്രശേഖർ റാവു പറഞ്ഞു. 2018ലും ബിആർഎസ് വളരെ നേരത്തെ തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു.