അപകീർത്തി കേസ്: രാഹുലിന്റെ അപ്പീൽ സൂറത്ത് കോടതി ഇന്ന് പരിഗണിക്കും
Monday, August 21, 2023 6:47 AM IST
ന്യൂഡൽഹി: മോദി പരാമർശത്തിന്റെ പേരിൽ തനിക്കെതിരായ അപകീർത്തിക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി നൽകിയ അപ്പീൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.
കുറ്റക്കാരനെന്ന മജിസ്ട്രേറ്റ് കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് അപ്പീലുമായി രാഹുൽ സെഷൻസ് കോടതിയിൽ എത്തിയത്. വിധി സ്റ്റേ ചെയ്യണമെന്ന രാഹുലിന്റെ അപ്പീൽ നേരത്തെ തള്ളിയ ജഡ്ജി ആർ.പി. മൊഗേരയുടെ ബെഞ്ചാണ് ഹർജി പരിഗണിക്കുക.
അപകീർത്തിക്കേസിൽ പരാമവധി ശിക്ഷ നൽകിയത് എന്തിനാണെന്ന് വ്യക്തമാക്കുന്നതിൽ സെഷൻസ് ജഡ്ജിക്ക് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി മജിസ്ട്രേറ്റ് കോടതി വിധി സ്റ്റേ ചെയ്തത്.