യോഗി ആദിത്യനാഥിനെ സന്ദർശിച്ച് രജനികാന്ത്
Sunday, August 20, 2023 4:40 AM IST
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദർശിച്ച് തമിഴ് സൂപ്പർതാരം രജനികാന്ത്. യോഗിയുടെ ലക്നോവിനെ വസതിയിലെത്തിയാണ് രജനികാന്ത് കൂടിക്കാഴ്ച നടത്തിയത്.
രജനികാന്ത് നായകനായ സൂപ്പർഹിറ്റ് ചിത്രം ജയിലറിന്റെ ഒരു പ്രത്യേക പ്രദർശനം ലക്നോവിൽ നടന്നിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അവിടെ ചിത്രം കാണാൻ എത്തിയിരുന്നു.
"ജയിലർ' കാണാനുള്ള അവസരം തനിക്ക് ലഭിച്ചുവെന്ന് കേശവ് പ്രസാദ് മൗര്യ പറഞ്ഞു. രജനികാന്തിന്റെ നിരവധി ചിത്രങ്ങൾ മുൻപ് കണ്ടിട്ടുള്ള തനിക്ക് അദ്ദേഹത്തിന്റെ പ്രതിഭ എന്തെന്ന് അറിയാം. ഉള്ളടക്കം നോക്കിയാൽ വലുതായൊന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ പ്രകടനം ഗംഭീരമാണെന്നും കേശവ് പ്രസാദ് മൗര്യ പറഞ്ഞു.