ലഡാക്ക് അപകടം: ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും ആഭ്യന്തരമന്ത്രിയും
Sunday, August 20, 2023 4:29 AM IST
ന്യൂഡൽഹി: സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് ഒൻപത് സൈനികർ മരിച്ച സംഭവത്തിൽ ദുഃഖം രേഖപ്പെടുത്തി രാഷ്ട്രപതിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും അടക്കമുള്ളവർ.
മരിച്ച സൈനികരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുർമു പറഞ്ഞു. ആദരാഞ്ജലികൾ നേരുന്നുവെന്നും പരിക്കേറ്റയാൾ പെട്ടെന്ന് തന്നെ സുഖം പ്രാപിക്കട്ടെയെന്നും രാഷ്ട്രപതി പറഞ്ഞു.
ലഡാക്കിലെ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുന്നതായി അമിത് ഷാ അറിയിച്ചു. കുടുംബത്തിന്റെ വേദനകൾക്കൊപ്പം നിൽക്കുന്നുവെന്നും അമിത്ഷാ ട്വിറ്ററിൽ കുറിച്ചു.
അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രംഗത്തെത്തിയിരുന്നു. സൈനികരുടെ രാജ്യത്തിന് വേണ്ടിയുള്ള മഹത്തായ സേവനം ഒരിക്കലും മറക്കില്ല. പരിക്കേറ്റ സൈനികനെ ആശുപത്രിയിലേക്ക് മാറ്റിയെന്നും അദ്ദേഹം അറിയിച്ചു.
ലഡാക്കിലെ അപകടം സങ്കടകരമായ സംഭവമായിപ്പോയെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രതികരിച്ചു. ആദരാഞ്ജലികൾ അർപ്പിക്കുന്നുവെന്നും പരിക്കേറ്റയാൾ പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ ട്വിറ്റ് ചെയ്തു.