തൃക്കാക്കര ഓണക്കിഴി കേസ്; മുൻ നഗരസഭാധ്യക്ഷ ഒന്നാം പ്രതി
Thursday, August 17, 2023 10:23 PM IST
കൊച്ചി: തൃക്കാക്കര നഗരസഭയിലെ കൗൺസിലർമാർക്ക് വ്യാപാരികളിൽ നിന്ന് അനധികൃതമായി പിരിച്ച തുക ഉപയോഗിച്ച ഓണക്കിഴി നൽകിയ കേസിൽ മുൻ നഗരസഭാധ്യക്ഷയും കോൺഗ്രസ് നേതാവുമായ അജിത തങ്കപ്പൻ ഒന്നാം പ്രതി.
അജിതയെ ഒന്നാം പ്രതിയായി രേഖപ്പെടുത്തിയുള്ള റിപ്പോർട്ട് വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ചു. ഗൂഢാലോചന, അഴിമതി എന്നീ കുറ്റങ്ങളടക്കമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
2021-ലെ ഓണക്കാലത്ത് റവന്യൂ ഇൻസ്പെക്ടർ പ്രകാശ് കുമാറിനെ മുൻനിർത്തി, നഗരത്തിലെ വ്യാപാരികളിൽ നിന്ന് കൃത്രിമ ബിൽ ഉപയോഗിച്ച് 2.10 ലക്ഷം രൂപ പിരിച്ച ശേഷം കൗൺസിലർമാർക്ക് 10,000 രൂപ അടങ്ങുന്ന കിഴികളായി വീതിച്ച് നൽകുകയായിരുന്നു.
ഓണക്കോടിക്കൊപ്പമാണ് പണമടങ്ങുന്ന കിഴിയും സമ്മാനിച്ചത്. എന്നാൽ കിഴി സ്വീകരിക്കാതിരുന്ന ചില കൗൺസിലർമാർ പോലീസിൽ പരാതി സമർപ്പിക്കുകയായിരുന്നു.