പ്രളയ മുന്നൊരുക്കത്തിനായി കേരളത്തിലെത്തിയ ജവാനെ കാണാതായി
Thursday, August 17, 2023 9:42 PM IST
പത്തനംതിട്ട: പ്രളയ മുന്നൊരുക്കത്തിനായി കേരളത്തിലെത്തിയ ദേശീയ ദുരന്ത നിവാരണ സേനയിലെ(എൻഡിആർഎഫ്) അംഗമായ ജവാനെ കാണാതായി. രാജേഷ് രവീന്ദ്രൻ(38) എന്നയാളെയാണ് കാണാതായത്.
തിരുവല്ല മേഖലയിൽ ഒരുമാസമായി ക്യാമ്പ് ചെയ്തിരുന്ന സംഘത്തിലെ ഡ്രൈവറാണ് രാജേഷ്. തമിഴ്നാട്ടിൽ നിന്നുമെത്തിയ സംഘം മതിൽഭാഗം സത്രം ഓഡിറ്റോറിയത്തിലാണ് തങ്ങിയിരുന്നത്.
രാജേഷിനെ കാണാനില്ലെന്ന് കാട്ടി എൻഡിആർഎഫ് തിരുവല്ല പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും രാജേഷിന്റെ മൊബൈൽ ഫോൺ സ്വിച്ച്ഓഫ് ചെയ്തനിലയിലാണെന്നും പോലീസ് അറിയിച്ചു.