ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവം; സിഐടിയു പ്രവർത്തകൻ പിടിയില്‍
Thursday, August 17, 2023 1:24 PM IST
തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയുടെ സ്തൂപം തകര്‍ത്ത സംഭവത്തിലെ പ്രതി പിടിയില്‍. സിഐടിയു പൊന്‍വിള ബ്രാഞ്ച് അംഗം ഡി.ഷൈജുവാണ് പിടിയിലായത്. മദ്യപിച്ച് സ്ഥിരമായി പ്രശ്നം സൃഷ്ടിക്കുന്നയാളാണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.
ബുധനാഴ്ച രാത്രിയാണ് പാറശാല പൊന്‍വിളയില്‍ ഉമ്മന്‍ ചാണ്ടിയുടെ സ്മരണയ്ക്കായി സ്ഥാപിച്ച സ്തൂപം തകര്‍ത്തത്. ചൊവ്വാഴ്ചയാണ് ഈ സ്തൂപം പൊതുജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്.
സ്തൂപത്തിന് സമീപത്തായി സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡുകളും ഇയാൾ തകർത്തിരുന്നു. സ്ഥലത്ത് സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.