വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ റെയ്ഡ്; രണ്ട് പലസ്തീനി യുവാക്കൾ കൊല്ലപ്പെട്ടു
Tuesday, August 15, 2023 6:19 PM IST
ടെൽ അവീവ്: വെസ്റ്റ് ബാങ്കിലെ ജെറീക്കോ പട്ടണത്തിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിൽ രണ്ട് പലസ്തീനി യുവാക്കൾ കൊല്ലപ്പെട്ടു. ഖുസേയ് അൽ വാലാജി(16), മുഹമ്മദ് നജൂം(25) എന്നിവരാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ജെറീക്കോയിലെ അഖാബ ജബർ അഭയാർഥി ക്യാമ്പിൽ ഇസ്രയേൽ സേന നടത്തിയ റെയ്ഡിനിടെ നെഞ്ചിൽ വെടിയേറ്റാണ് ഇരുവരും മരിച്ചത്. ഇരുവരെയും ഉടനടി സമീപത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇസ്രേയേൽ സേനയ്ക്ക് നേരെ പ്രത്യാക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ടെങ്കിലും കൊല്ലപ്പെട്ടവർ ആക്രമണത്തിൽ പങ്കെടുത്തോയെന്നതിൽ സ്ഥിരീകരണം ലഭ്യമല്ല.