യാത്രക്കാരന്റെ ഭീഷണി; മലേഷ്യന്‍ വിമാനം സിഡ്നിയിലേക്ക് തിരിച്ചുപറന്നു
Tuesday, August 15, 2023 3:29 AM IST
സിഡ്നി: യാത്രക്കാരന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ സിഡ്നിയില്‍ നിന്ന് ക്വലാലംപൂരിലേക്ക് പറന്ന മലേഷ്യന്‍ എയര്‍ലൈന്‍സ് വിമാനം തിരികെ പറന്നു. വിമാനം തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ യാത്രക്കാരനെ (45) പോലീസ് അറസ്റ്റ് ചെയ്തു. യാത്രക്കാര്‍ എല്ലാവരും സുരക്ഷിതരാണ്.
മൂന്നു മണിക്കൂര്‍ പറന്നതിനുശേഷമാണ് വിമാനം തിരിച്ചിറക്കിയത്. സിഡ്നി വിമാനത്താവളത്തില്‍ നിന്നുള്ള 32 ആഭ്യന്തര വിമാന സര്‍വീസുകള്‍ സംഭവത്തെത്തുടര്‍ന്നു റദ്ദാക്കേണ്ടി വന്നു. ഒരാള്‍ സഹയാത്രികരെയും വിമാന ജീവനക്കാരെയും ഭീഷണിപ്പെടുത്തുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
എന്നാല്‍, ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒന്നും കണ്ടില്ല.