തി​രു​വ​ന​ന്ത​പു​രം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മി​ക​വാ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന​മാ​ണ് സം​സ്ഥാ​ന​ത്ത് ന​ട​ന്നു​വ​രു​ന്ന​തെ​ന്ന് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ര്‍. ബി​ന്ദു.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ മി​ക​ച്ച അ​ടി​സ്ഥാ​ന വി​ക​സ​ന​മാ​ണ് സ​ര്‍​ക്കാ​ര്‍ യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​ത്. കേ​ന്ദ്ര-​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന റൂ​സ സ്‌​കീം വ​ഴി 568 കോ​ടി രൂ​പ​യാ​ണ് സം​സ്ഥാ​ന​ത്തെ ക​ലാ​ല​യ​ങ്ങ​ളു​ടെ വി​ക​സ​ന​ത്തി​ന് ചെ​ല​വ​ഴി​ക്കു​ന്ന​ത്.

കി​ഫ്ബി വ​ഴി 1000 കോ​ടി രൂ​പ​യു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന പ​ദ്ധ​തി​ക​ളാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ഇ​തി​ന് പു​റ​മെ പ്ലാ​ന്‍ ഫ​ണ്ടും വി​നി​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വ​യെ​ല്ലാം വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് സാ​ധ്യ​മാ​യി​രി​ക്കു​ന്ന​ത്.

ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം ക​രി​ക്കു​ല​വും ന​വീ​ക​രി​ക്കു​ക​യാ​ണ്. തൊ​ഴി​ലും വി​ദ്യാ​ഭ്യാ​സ​വു​മാ​യു​ള്ള അ​ന്ത​രം കു​റ​ച്ചു​കൊ​ണ്ടു​വ​രാ​ന്‍ അ​സാ​പ്, ഇ​ന്‍​ക്യു​ബേ​ഷ​ന്‍ സെ​ന്‍റ​റു​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നൂ​ത​ന സൗ​ക​ര്യ​ങ്ങ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലു​ള്ള വി​ദ്യാ​ഭ്യാ​സം ല​ഭ്യ​മാ​ക്കു​ക എ​ന്ന​താ​ണ് സ​ര്‍​ക്കാ​ര്‍ ന​യ​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.