വിലക്കയറ്റം 7.44 ശതമാനം; 15 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ
Monday, August 14, 2023 6:38 PM IST
മുംബൈ: രാജ്യത്തെ റീട്ടെയ്ൽ ഉപഭോക്തൃവസ്തുക്കളുടെ വിലസൂചിക കഴിഞ്ഞ 15 മാസത്തെ ഏറ്റവും ഉയർന്ന നിലയായ 7.44 ശതമാനത്തിലെത്തി. പൊതുജനത്തിന്റെ നട്ടെല്ലൊടിക്കുന്ന തരത്തിൽ ഉൽപന്നങ്ങളുടെ വില കുതിക്കുന്നതായി ആണ് ഈ കണക്ക് സൂചിപ്പിക്കുന്നത്.
തക്കാളി അടക്കമുള്ള ഭക്ഷ്യവസ്തുക്കളുടെയും പച്ചക്കറികളുടെയും വില ക്രമാതീതമായി ഉയർന്നതാണ് വിലക്കയറ്റതോത് ഉയരാൻ കാരണമായത്.
ആർബിഐ അനുവദിക്കുന്ന പരമാവധി വിലക്കയറ്റതോത് രണ്ട് മുതൽ അഞ്ച് ശതമാനം വരെയാണ്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ ആദ്യമായാണ് ഈ പരിധി കടന്ന് വിലക്കയറ്റം കുതിക്കുന്നത്.
വിലക്കയറ്റതോത് 6.6 ശതമാനം ആയിരിക്കുമെന്ന സാമ്പത്തികവിദഗ്ധരുടെ പ്രവചനം തകിടംമറിച്ചാണ് സൂചിക 7.44 ശതമാനത്തിലെത്തിയത്. നിലവിലെ റിപ്പോ നിരക്കുകളിൽ ആർബിഐ മാറ്റം വരുത്തില്ലെന്ന് സൂചനയാണ് വിലക്കയറ്റതോത് നൽകുന്നത്.