പുതുപ്പള്ളിപ്പോര്: യുഡിഎഫ് കൺവെൻഷൻ ഇന്ന്, ഇടതിനായി ജോസ് കെ. മാണി എത്തും
Monday, August 14, 2023 7:23 AM IST
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള യുഡിഎഫ് തെരഞ്ഞെടുപ്പ് കണ്വെന്ഷന് ഇന്ന് നടക്കും.
വൈകിട്ട് നാലിന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന കണ്‍വെന്‍ഷനിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെപിസിസി പ്രസിഡന്റ് കെ. സുധാകരന്, പി.കെ. കുഞ്ഞാലിക്കുട്ടി, പി.ജെ. ജോസഫ്, ഷിബു ബേബി ജോണ്‍, മാണി സി. കാപ്പന് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇടതുമുന്നണിക്കായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി ഇന്ന് പുതുപ്പള്ളിയിൽ പ്രചരണം നടത്തും. പാമ്പാടിയിലെ എൽഡിഎഫ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ജോസ് കെ. മാണി ഉദ്ഘാടനം ചെയ്യും.