ചെൽസി - ലിവർപൂൾ സമാസമം
Monday, August 14, 2023 6:25 AM IST
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഗ് സീസണിലെ ആദ്യ വമ്പൻ പോരാട്ടത്തിൽ ചെൽസിയും ലിവർപൂളും സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് മൈതാനത്ത് നിന്ന് മടങ്ങിയത്.
18-ാം മിനിറ്റിൽ മുഹമ്മദ് സലാ നൽകിയ ക്രോസിൽ നിന്ന് ലൂയിസ് ഡിയാസ് നേടിയ ഗോളിലൂടെ ലിവർപൂളാണ് മത്സരത്തിൽ ലീഡെടുത്തത്.
എന്നാൽ ലീഗിൽ അരങ്ങേറ്റം കുറിച്ച പ്രതിരോധനിര താരം ആക്സൽ ഡിസാസി ചെൽസിയുടെ പുതിയ പരിശീലകൻ മൗറിഷ്യോ പോച്ചെന്റീനോയുടെ മാനം കാത്തു. 37-ാം മിനിറ്റിലെ കോർണർ കിക്കിന് തലവച്ചാണ് ഡിസാസി ഗോൾ കണ്ടെത്തിയത്.