കാറിന്റെ ഡോറിലിരുന്ന് താമരശേരി ചുരത്തിലൂടെ യാത്ര; പിഴയിട്ട് പോലീസ്
Sunday, August 13, 2023 7:51 PM IST
കോഴിക്കോട്: കാറിന്റെ ഡോറിലിരുന്ന് താമരശേരി ചുരത്തിലൂടെ യാത്ര നടത്തിയ സംഘം പിടിയിൽ. തമിഴ്നാട് സ്വദേശികളാണ് പിടിയിലായത്.
ചുരത്തിലൂടെ സാഹസിക യാത്ര നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ലക്കിടിയിൽ വച്ച് ഹൈവേ പോലീസ് വാഹനം കസ്റ്റഡിയിലെടുത്തു. പിന്നീട് ഇവർക്ക് പോലീസ് പിഴ ചുമത്തി.
വാഹനത്തിലുണ്ടായിരുന്ന രണ്ട് പേർ സൺ റൂഫ് ഓപ്പൺ ചെയത് ആർത്ത് ഉല്ലസിച്ചും ഒരാൾ ഡോറിൽ ഇരുന്ന് കൈയും തലയും പുറത്തേക്ക് ഇട്ടുമായിരുന്നു യാത്ര.
തമിഴ്നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് കാർ. യാത്രക്കാർ ചെന്നൈ സ്വദേശികളാണെന്ന് പോലീസ് പറഞ്ഞു.