ഒഡീഷയിൽ ഇടിമിന്നലേറ്റ് 16 വിദ്യാർഥികൾക്ക് പരിക്ക്
Sunday, August 13, 2023 4:33 AM IST
ഭുവനേശ്വർ: ഒഡീഷയിൽ ഇടിമിന്നലേറ്റ് 16 വിദ്യാർഥികൾക്ക് പരിക്ക്. ഒഡീഷയിലെ കേന്ദ്രപാറ ജില്ലയിലെ സർക്കാർ സ്കൂളിലെ വിദ്യാർഥികൾക്കാണ് ശനിയാഴ്ചയുണ്ടായ ഇടിമിന്നലിൽ പരിക്കേറ്റതെന്ന് പോലീസ് അറിയിച്ചു.
പരിക്കേറ്റ വിദ്യാർഥികളിൽ രണ്ട് ആൺകുട്ടികളും 14 പെൺകുട്ടികളുമാണ്. ഇവരെല്ലാം ആറ്, ഏഴ് ക്ലാസുകളിലെ വിദ്യാർഥികളായിരുന്നു.
പരിക്കേറ്റ വിദ്യാർഥികൾ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ചികിത്സ തേടി. നിലവിൽ എല്ലാവരും അപകടനില തരണം ചെയ്തതായി ഡോക്ടർ പറഞ്ഞു.