വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ
Friday, August 11, 2023 8:08 PM IST
കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. ചെറുതാഴം കല്ലംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂധനനെ (43) ആണ് പോക്സോ നിയമപ്രകാരം അറസ്റ്റു ചെയ്തത്.
പരിയാരം പോലീസാണ് മധുസൂധനനെ അറസ്റ്റു ചെയ്തത്. ഒമ്പതാം ക്ലാസ് വിദ്യാർഥിനി സ്കൂളിൽ നടന്ന കൗൺസിലിംഗിലാണ് ലൈംഗികാതിക്രമം അധികൃതരെ അറിയിച്ചത്. കഴിഞ്ഞ മാർച്ചിലാണ് സംഭവം.