എഎപി എംപി രാഘവ് ഛദ്ദയ്ക്ക് സസ്പെൻഷൻ
Friday, August 11, 2023 6:55 PM IST
ന്യൂഡൽഹി: ആം ആദ്മി പാർട്ടി (എഎപി) എംപി രാഘവ് ഛദ്ദയെ വെള്ളിയാഴ്ച രാജ്യസഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മോശം പെരുമാറ്റത്തെ തുടർന്നാണ് നടപടി.
ആം ആദ്മി നേതാവ് തന്റെ പ്രവൃത്തിയിലൂടെ സഭയുടെ അന്തസ് താഴ്ത്തിയെന്ന് ചദ്ദയെ സസ്പെൻഡ് ചെയ്യാനുള്ള പ്രമേയം അവതരിപ്പിച്ചുകൊണ്ട് രജ്യസഭാ നേതാവ് പിയൂഷ് ഗോയൽ പറഞ്ഞു.
പ്രിവിലേജസ് കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പ്രയോജനം കൗൺസിലിന് ലഭിക്കുന്നതുവരെ താൻ രാഘവ് ഛദ്ദയെ കൗൺസിലിന്റെ സേവനങ്ങളിൽ നിന്നു സസ്പെൻഡ് ചെയ്യുന്നുവെന്ന് രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ അറിയിച്ചു.
ജൂലൈ 24ന് സസ്പെൻഡ് ചെയ്യപ്പെട്ട മറ്റൊരു എഎപി എംപി സഞ്ജയ് സിംഗിന്റെ സസ്പെൻഷൻ മണ്‍സൂണ്‍ സമ്മേളനത്തിന്റെ ബാക്കി ഭാഗത്തേക്ക് നീട്ടാനുള്ള പ്രമേയവും പിയൂഷ് ഗോയൽ അവതരിപ്പിച്ചു.
ഹൗസ് പാനൽ റിപ്പോർട്ട് സമർപ്പിക്കുന്നത് വരെ സിംഗിന്റെ സസ്പെൻഷൻ തുടരും.